ദുബായ്: യുഎഇ ചൂട് കാലത്തിലേക്ക് നീങ്ങുകയാണ്. ചൂട് കാലത്തിന് മുന്നോടിയായി വാഹനങ്ങളുടെ അറ്റകുറ്റപണികൾ ഉൾപ്പടെ സുരക്ഷാ നടപടികളില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഓർമ്മിപ്പിച്ച് അധികൃതർ. ചൂട് കൂടുമ്പോള്‍ വാഹനങ്ങള്‍ തീപിടിക്കുന്നതിനുളള സാധ്യതകള്‍ ഒഴിവാക്കാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കണമെന്ന് അബുദബി പോലീസും അബുദബി സിവില്‍ ഡിഫന്‍സും ഓർമ്മിപ്പിച്ചു.
വാഹനങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിലെ അലംഭാവം, കാറിലെ ഇലക്ട്രിക്കല്‍-സാങ്കേതിക തകരാറുകള്‍ എന്നിവയുള്‍പ്പടെയുളള കാര്യങ്ങളാണ് അപകടത്തിന് കാരണമാകുന്നത്. ഹാന്‍ഡ് സാനിറ്റൈസർ, പെർഫ്യൂമുകള്‍, ലൈറ്ററുകള്‍ തുടങ്ങി തീപിടിക്കുന്ന വസ്തുക്കള്‍ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ ഇടുന്നതും അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി