സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്; ഇപ്പോൾ നടക്കുന്നത് അനാവശ്യ സമരമാണെന്ന് ഗതാഗത മന്ത്രി

സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ട്; ഇപ്പോൾ നടക്കുന്നത് അനാവശ്യ സമരമാണെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസ് സമരത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. ഇപ്പോള്‍ നടത്തുന്നത് എല്ലാം അറിഞ്ഞുകൊണ്ടുള്ള അനാവശ്യമായ സമരമാണെന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളെ വെട്ടിലാക്കി കൊണ്ട് പരീക്ഷാസമയത്ത് തന്നെ സമരം വേണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ നിശ്ചയിച്ച സമയത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സ്വകാര്യ ബസ് ഉടമകള്‍ ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്കില്‍ തലസ്ഥാന നഗരിയിലെ ബസ് ഉടമകള്‍ പങ്കെടുത്തില്ല. ബസ് സര്‍വീസ് നടത്താനാണ് ഉടമകളില്‍ നിന്നും തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നതെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.

ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തുന്നുണ്ട്.
യൂണിറ്റുകളിലുള്ള മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാനാണ് കെ.എസ്.ആര്‍.ടി.സിയുടെ തീരുമാനം. ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുണ്ടാവും. ജീവനക്കാര്‍ അവധിയെടുക്കുന്നതില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകള്‍ ക്രമസമാധന പ്രശ്നമുണ്ടാക്കിയാല്‍ പൊലീസ് സഹായം തേടാനും നിര്‍ദേശമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.