തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയ്‌ക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ യു.ഡി.എഫ് ജനപ്രതിനിധികളെ ഡല്‍ഹി പൊലീസ് ക്രൂരമായി മര്‍ദിച്ചതിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ
"സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ മേല്‍ പൊലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ല. കെ റെയിൽ കമ്മീഷന്‍ വീതം വെപ്പില്‍ അടുത്ത ചങ്ങാതിമാരായ നരേന്ദ്ര മോഡിയും പിണറായി വിജയനും തമ്മില്‍ ധാരണയായെന്നാണ് ഈ മര്‍ദനം വ്യക്തമാക്കുന്നതെന്നും" കെ സുധാകരൻ പറഞ്ഞു.
പിണറായി വിജയന്‍ - നരേന്ദ്ര മോഡി ധാരണയുടെ പുറത്ത് ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചു നിന്ന് ശ്രമിച്ചാലും ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം നശിപ്പിച്ചു കൊണ്ടുള്ള ഒരു തട്ടിപ്പ് പദ്ധതി കേരളത്തില്‍ നടത്തിക്കില്ല. ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്ത യു.ഡി.എഫ് എം.പിമാരെ മര്‍ദിച്ചതില്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പ്രതിഷേധം ഉയരണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. സംസ്ഥാന വ്യാപകമായി യു.ഡി.എഫ് നടത്തുന്ന പ്രതിഷേധങ്ങളില്‍ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കെ.പി.സി.സി ആഹ്വാനം ചെയ്തു.