അബുദബി: താമസക്കാരെ കബളിപ്പിച്ച് 4,60,000 ദിർഹം മോഷ്ടിച്ച സംഘത്തെ അബുദബി പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യയില്‍ നിന്നുളളവരാണ് അറസ്റ്റിലായത്. തട്ടിപ്പ് നടത്തി 24 മണിക്കൂറിനുളളില്‍ സംഘത്തെ അറസ്റ്റ് ചെയ്യാന്‍ എക്സ്റ്റേണൽ ഏരിയ പോലീസ് ഡയറക്ടറേറ്റിലെ ക്രിമിനൽ സെക്യൂരിറ്റി സെക്‌ടറിന് കഴിഞ്ഞതായി പോലീസ് സംഘം അറിയിച്ചു.
പ്രത്യേക പട്രോളിംഗ് വിഭാഗം അൽ മിസ്‌റാദിന്‍റെ പിന്തുണയോടെയാണ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്. ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അബുദാബി പോലീസ് സംയോജിത തന്ത്രമാണ് പിന്തുടരുന്നതെന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടർ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റാഷിദി പറഞ്ഞു.