പലേര്‍മോ: ലോക ഫുട്‌ബോളിലെ അതികായരായ ഇറ്റലി ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന് ഉണ്ടാകില്ല. യോഗ്യത റൗണ്ടില്‍ നോര്‍ത്ത് മാസിഡോണിയയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റാണ് അസൂറികള്‍ ഫൈനല്‍ റൗണ്ട് കാണാതെ വിടപറഞ്ഞത്.
മത്സരത്തിന്റെ 92 മത്തെ മിനിറ്റില്‍ അലക്‌സാണ്ടര്‍ ട്രോജ്‌കോവിസ്‌കിയാണ് മാസിഡോണിയയുടെ ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇറ്റലി ലോകകപ്പ് യോഗ്യത നേടാതെ പുറത്താകുന്നത്. കഴിഞ്ഞ തവണ പ്ലേഓഫില്‍ സ്വീഡനോട് തോല്‍ക്കാനായിരുന്നു അവരുടെ വിധി.
പ്ലേ ഓഫിലേക്കുള്ള യോഗ്യത മത്സരങ്ങളില്‍ ഇന്ന് പുലര്‍ച്ചെ പോര്‍ച്ചുഗല്‍, വെയ്ല്‍സ്, സ്വീഡന്‍ ടീമുകള്‍ ജയിച്ചുകയറി. മാര്‍ച്ച് 30ന് പോര്‍ച്ചുഗല്‍ നോര്‍ത്ത് മാസിഡോണിയയെ നേരിടും. പോളണ്ടിന്റെ എതിരാളികള്‍ സ്വീഡനാണ്. ഈ മത്സരങ്ങള്‍ ജയിക്കുന്നവര്‍ നവംബറില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിന് യോഗ്യത നേടും.