ഒത്തുതീര്‍പ്പ് എങ്ങും എത്തിയില്ല; സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്

ഒത്തുതീര്‍പ്പ് എങ്ങും എത്തിയില്ല; സ്വകാര്യ ബസ് സമരം നാലാം ദിവസത്തിലേക്ക്

പാലക്കാട്: സ്വകാര്യ ബസ് സമരം നാലാം ദിവസമായ ഇന്നും തുടരും. ഒത്തുതീര്‍പ്പ് ഉണ്ടാകാത്ത സാഹചര്യത്തിലാണിത്. അതേസമയം ബസ് നിരക്ക് കൂട്ടാന്‍ തീരുമാനിച്ചതാണെന്നും ബുധനാഴ്ച അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി ആന്റണി രാജു അറിയിച്ചു.

സംസ്ഥാനത്ത് ഇന്നലെയും സമരം പൂര്‍ണമായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ എണ്ണായിരത്തോളം സ്വകാര്യ ബസുകള്‍ പണിമുടക്കുമ്പോള്‍ കെഎസ്ആര്‍ടിസി കഴിഞ്ഞ രണ്ടു ദിവസം അധികമായി ഓടിച്ചത് നൂറില്‍ താഴെ ബസുകള്‍ മാത്രം.

സമരത്തെത്തുടര്‍ന്നു കെ എസ്ആര്‍ടിസി ബസുകളില്‍ തിരക്ക് വര്‍ധിച്ചെങ്കിലും ലക്ഷ്യമിട്ട പ്രതിദിന വരുമാനത്തിന്റെ 75 ശതമാനം പോലും ആദ്യ രണ്ടു ദിവസങ്ങളില്‍ നേടാനായില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.