മൂലമറ്റത്ത് നാട്ടുകാരുടെ നേര്‍ക്ക് യുവാവിന്റെ വെടിവയ്പ്; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

മൂലമറ്റത്ത് നാട്ടുകാരുടെ നേര്‍ക്ക് യുവാവിന്റെ വെടിവയ്പ്; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

ഇടുക്കി: മൂലമറ്റത്ത് നാട്ടുകാരുടെ നേര്‍ക്ക് യുവാവ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. മൂന്നു പേരുടെ നില ഗുരുതരം. ബസ് കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ സാബുവാണ് (34) മരിച്ചത്. പ്രതി മൂലമറ്റം സ്വദേശി മാവേലി പുത്തന്‍പുരയ്ക്കല്‍ ഫിലിപ്പ് മാര്‍ട്ടിനെ (കുട്ടു-26) പൊലീസ് പിടികൂടി.

സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയും മറ്റു രണ്ടു പേരെയും ഗുരുതര പരുക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രി 9.40ന് മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലായിരുന്നു സംഭവം. വിദേശത്തായിരുന്ന കുട്ടു ഈയിടെയാണ് നാട്ടില്‍ എത്തിയത്. രാത്രി മൂലമറ്റത്തെ തട്ടുകടയില്‍ ഫിലിപ്പ് ഭക്ഷണത്തിന്റെ പേരില്‍ ബഹളമുണ്ടാക്കിയിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇയാളെ വാഹനത്തില്‍ കയറ്റിവിടാന്‍ ശ്രമിക്കുന്നതിനിടെ വാഹനത്തില്‍ നിന്നു തോക്കെടുത്ത് അഞ്ചു തവണ വെടിയുതിര്‍ക്കുകയായിരുന്നു.

സ്‌കൂട്ടറില്‍ എത്തിയ സനലിന്റെ കഴുത്തിലാണു വെടിയേറ്റത്. സംഭവത്തിന് ശേഷം വാഹനത്തില്‍ കടക്കാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്തു പൊലീസ് പിടികൂടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.