തിരുവനന്തപുരം : കെ റെയില്‍ സര്‍വേ നടപടികൾക്കെതിരെ സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി.
കിറ്റ് കണ്ട് എല്‍ ഡി എഫിന് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ക്ക് സമ്മാനമായി സര്‍വേ കുറ്റിയാണ് സര്‍ക്കാര്‍ തിരികെ നല്‍കിയെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.
കെ റെയിലിന് അനുമതി വേഗത്തിലാക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിയെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനേയും മുരളീധരന്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിയെ രാവിലെ മുഖ്യമന്ത്രി സന്ദര്‍ശിച്ച അന്ന് വൈകിട്ടാണ് പദ്ധതിക്ക് ഒരു ലക്ഷം കോടി ചെലവുണ്ടാകുമെന്ന് രാജ്യസഭയില്‍ റെയില്‍വേ മന്ത്രി പറഞ്ഞത്.
64000 കോടിയില്‍ പദ്ധതി പൂര്‍ത്തിയാവില്ലെന്ന കോണ്‍ഗ്രസ് വാദം കേന്ദ്ര സര്‍ക്കാരും ശരിവയ്ക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും മുഖ്യമന്ത്രി പിന്‍മാറണം. സര്‍ക്കാരിന് എന്തിനാണ് ഇത്രയും വാശിയെന്നും അദ്ദേഹം ചോദിച്ചു.