ദുബായ്: പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് യുഎഇയുടെ ആഭിമുഖ്യത്തിൽ ദുബായിൽ വെച്ച് യോഗം സംഘടിപ്പിക്കുകയുണ്ടായി. വിവിധ എമിറേറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന കോർഡിനേറ്റർ ജോഷി മാത്യുവിനെ പാലാ രൂപതാ പ്രവാസി അപ്പോസ്തോലേറ്റ് യുഎഇ ഘടകം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സമുചിതമായ യാത്രയയപ്പ് നൽകി.
സീറോ മലബാർ കമ്മ്യൂണിറ്റിയുടെ മുൻ പ്രസിഡണ്ട്, ദുബായി സെന്റ് മേരീസ് കത്തോലിക്കാ പള്ളിയിലെ മതപഠന ക്ലാസ്സുകൾ നയിക്കുകയും പള്ളിയിലെ മറ്റ് എല്ലാ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ജോഷി മാത്യു.
ബർദുബൈയിലെ ജേക്കബ്‌സ് ഗാർഡൻ ഹോട്ടലിൽ നടന്ന യോഗത്തിൽ വിവിധ എമിറേറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. യോഗത്തിൽ പുതിയ പ്രസിഡണ്ടായി സോജിൻ കെ ജോൺ ചുമതലയേറ്റു.
പി. ഡി. എം. എയുടെ ഡയറക്ടറായ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ഓൺലൈനിൽ യോഗത്തിൽ പങ്കെടുക്കുകയും എല്ലാവിധ ആശംസകൾ നേരുകയും ചെയ്തു. സോജിൻ ജോൺ കല്ലുപുര സ്വാഗതവും ലിസി കെ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.
വിവിധ എമിറേറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് യുഎഇയുടെ പ്രവർത്തനങ്ങളെ കൂടുതൽ ഭംഗിയാക്കുന്നതിനും ക്രോഡീകരിക്കുന്നതിനും വേണ്ട തീരുമാനങ്ങൾ എടുത്തു. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ വേണ്ട നിർദ്ദേശങ്ങൾ പരിപാടിയിൽ പങ്കുവെച്ചു.