ലോസ് എയ്ഞ്ചല്‍സ്: ഓസ്‌കര്‍ പുരസ്‌കാര വിതരണത്തിനിടെ അവതാരകനെ തല്ലി നടന്‍ വില്‍ സ്മിത്ത്. വേദിയിലെത്തിയ ദമ്പതികളെ കുറിച്ച് തമാശ പറയുന്നതിനിടെ തന്റെ ഭാര്യയുടെ പേര് വലിച്ചിഴയ്ക്കേണ്ട എന്ന ആക്രോശത്തോടെയാണ് വില്‍ സ്മിത്ത് സ്റ്റേജിലേക്ക് കയറി അവതാരകനെ തല്ലിയത്. തൊട്ടുപിന്നാലെ മികച്ച നടനുള്ള ഓസ്‌കാര്‍ പുരസ്‌കാരം വില്‍ സ്മിത്തിനെ തേടിയെത്തി.
അതേസമയം, അവതാരകനെ തല്ലിയത് സംഘാടകരും നടനും മുന്‍കൂട്ടി തയാറാക്കിയ പ്രാങ്ക് വീഡിയോയുടെ ഭാഗമാണെന്ന വാദവും ഉയരുന്നുണ്ട്. സംഘാടകര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. തല്ലിയ ശേഷം സദസില്‍ പോയിരുന്ന വില്‍ സ്മിത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ നിരന്തരം കാണിക്കുന്നുണ്ടായിരുന്നു. അവതാരകനാകട്ടെ വലിയ ഭാവവ്യത്യാസമില്ലാതെ അവതരണം തുടരുകയും ചെയ്തു.
ഭാര്യയുടെ ഹെയര്‍ സ്‌റ്റൈലിനെ കളിയാക്കിയതാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. വിഡിയോ ഇതിനോടകം ട്വിറ്ററിലടക്കം വൈറലായി കഴിഞ്ഞു. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് വില്‍ സ്മിത്തിനാണ് ഈ വര്‍ഷത്തെ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം.