കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാന്‍ ഗവര്‍ണര്‍ക്കുള്ള അധികാരം മാറ്റാനുള്ള ചട്ടം ഭേദഗതിക്ക് അനുമതിയില്ല. ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഭേദഗതി തള്ളി.
സര്‍വകലാശാല നിയമമനുസരിച്ച് ബോര്‍ഡിന്റെ ചെയര്‍മാനെയും അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. എന്നാല്‍ ഗവര്‍ണറുടെ അധികാരം മറികടന്ന് 71 പഠനബോര്‍ഡുകള്‍ സര്‍വ്വകലാശാലാ നേരിട്ട് പുന:സംഘടിപ്പിച്ചു.
കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇത് റദ്ദാക്കുകയും നിയമനത്തിനുള്ള അധികാരം ഗവര്‍ണര്‍ക്കാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാജ് ഭവനും അനുമതി നിഷേധിച്ചത്.