ഇന്ധനവില ഇന്നും കൂട്ടി; ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് ആറു രൂപയോളം

ഇന്ധനവില ഇന്നും കൂട്ടി; ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് ആറു രൂപയോളം

തിരുവനന്തപുരം: ഇന്ധന വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിപ്പിച്ചത്.

ഏഴ് ദിവസത്തിനിടെ ഇന്ധന വില നാലര രൂപയ്ക്ക് മുകളിലാണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 37 പൈസയും ഡീസലിന് 97 രൂപ 48 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108 രൂപ 52 പൈസയും ഡീസലിന് 95 രൂപ 75 പൈസയുമായി. 137 ദിവസത്തിന് ശേഷം മാര്‍ച്ച് 22നാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും വില കൂടിയേക്കും.

അതേസമയം ഇന്ധന വിലവര്‍ധനയ്ക്കെതിരെ ഏപ്രില്‍ രണ്ടിന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.