ദുബായ്: റമദാന്‍ മാസത്തിന് മുന്നോടിയായി 659 തടവുകാർക്ക് മോചനം നല്‍കി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.
തടവുകാർക്ക് വീണ്ടുവിചാരമുണ്ടാക്കാനും അവരുടെ കുടുംബവുമായി ഒന്നിക്കാനുമുളള അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബായ് അറ്റോർണി ജനറല്‍ കൗണ്‍സിലർ ഇസാം ഇസ അല്‍ ഹുമൈദാന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ നടക്കുകയാണെന്നും എത്രയും പെട്ടെന്ന് തടവുകാരുടെ മോചനം സാധ്യമാകുമെന്നും അദ്ദേഹം അറിയിച്ചു.