ചൂട് കൂടുന്നു, 32 ഡിഗ്രി വരെയെത്തുമെന്ന് മുന്നറിയിപ്പ്

ചൂട് കൂടുന്നു, 32 ഡിഗ്രി വരെയെത്തുമെന്ന് മുന്നറിയിപ്പ്

ദുബായ്: രാജ്യത്ത് ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 32 ഡിഗ്രിവരെ താപനില ഉയരും. അതേസമയം അലൈനില്‍ മഞ്ഞ് വീഴ്ചയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. അല്‍ ഖുവായില്‍ 32 ഡിഗ്രി സെല്‍ഷ്യസായിരിക്കും താപനില. 

ദുബായ്, അബുദബി മേഖലയില്‍ താപനില 27 ഡിഗ്രി സെല്‍ഷ്യസായിരിക്കും. അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. പൊടിക്കാറ്റ് വീശാനുളള സാധ്യതയുമുണ്ട്. രാത്രി അന്തരീക്ഷ ഈർപ്പവും വർദ്ധിക്കും. അറബിക്കടലും ഒമാന്‍ കടലും രാത്രി പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.