കൊല്ലം: പതിനഞ്ച് അധ്യാപകരെ സമരാനുകൂലികളായ സിപിഎം പ്രവര്‍ത്തകര്‍ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. കടയ്ക്കല്‍ ചിതറ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ അധ്യാപകര്‍ക്കാണ് ദുരനുഭവം ഉണ്ടായത്. പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവും ചിതറ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും മുന്‍ ചിതറ പഞ്ചായത്ത് അംഗവുമായ എസ്. ഷിബുലാലിന്റെ നേതൃത്വത്തിലാണ് അധ്യാപകരെ പൂട്ടിയിട്ടത്.
അധ്യാപകര്‍ക്കു നേരെ ഇവര്‍ അസഭ്യവര്‍ഷവും നടത്തി. വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ കാണിച്ചു തരാമെന്നാണ് ഷിബുലാല്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് അധ്യാപകര്‍ ആരോപിച്ചു. വന്‍ പൊലീസ് സന്നാഹമാണ് സ്‌കൂളിനു മുന്നില്‍ നിലയുറപ്പിച്ചിട്ടുള്ളത്.