ദുബായ്: ഇന്ത്യയും യുഎഇയും തമ്മിലുളള വ്യാപാര വാണിജ്യ ഇടപാടുകളില്‍ വരും വർഷങ്ങളിലും നല്ല പുരോഗതിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. 2030 ഓടെ 250 ബില്ല്യണ്‍ ഡോളറിന്‍റെ വ്യാപാര ബന്ധം ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരവാണിജ്യ കരാറുകള്‍ക്കപ്പുറം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഊഷ്മളമാണെന്നും അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ അടുത്തിടെ ഒപ്പുവച്ച കരാറുകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേള്‍ഡ് ഗവണ്‍മെന്‍റ് സമ്മിറ്റിലെ ആക്സിലറേറ്റിംഗ് ദ ഗ്ലോബല്‍ എക്കണോമിക് റിക്കവറി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിവിധ മേഖലകളില്‍ നിരവധി അവസരങ്ങളുണ്ടെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു. കോവിഡ് സാഹചര്യവും ഒപ്പം മറ്റ് വെല്ലുവിളികള്‍ക്കിടയിലും സമ്പത്ത് വ്യവസ്ഥ വീണ്ടെടുക്കുന്നതിനെ കുറിച്ചുളള ചർച്ചകളും ഫോറത്തില്‍ ഉയർന്നു വന്നു.