സില്‍വര്‍ലൈന്‍: കൊല്ലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം; ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാ ഭീഷണി

സില്‍വര്‍ലൈന്‍: കൊല്ലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം; ഗ്യാസ് സിലിണ്ടറുമായി ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ സര്‍വ്വേക്കെതിരെ കൊല്ലത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം. തഴുത്തലയില്‍ പ്രദേശവാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കി. കല്ലിടുമെന്ന് സൂചന കിട്ടിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തിയത്. ഗ്യാസ് സിലിണ്ടറുമായാണ് നാട്ടുകാര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്.

അതിനിടെ മലപ്പുറത്ത് പിഴുതെറിഞ്ഞ കല്ല് പുനസ്ഥാപിച്ചു. താനൂര്‍ വട്ടത്താണിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞ സര്‍വേക്കല്ലാണ് പുനസ്ഥാപിച്ചത്. സിപിഎം ബോധവല്‍ക്കരണത്തെ തുടര്‍ന്ന് വീട്ടുകാര്‍ തന്നെ കല്ല് പുനസ്ഥാപിക്കുകയായിരുന്നു. പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ നേതാക്കള്‍ വീടു കയറി പ്രചാരണം നടത്തുകയാണ്. പല സ്ഥലത്തും നേതാക്കളെ നാട്ടുകാര്‍ തുരത്തി ഓടിക്കുന്നുമുണ്ട്.

കൂടാതെ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കോഴിക്കോട്ടും വീടുകയറി ബോധവത്കരണത്തിന് സിപിഎം തുടക്കമിട്ടിട്ടുണ്ട്. കോഴിക്കോട് നല്ലളത്താണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ വീടുതോറും പ്രചാരണ പ്രവര്‍ത്തനം നടത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.