സില്‍വര്‍ ലൈന്‍: വിശദീകരണത്തിനെത്തിയ മാവേലിക്കര എംഎല്‍എയെ കണ്ടംവഴി ഓടിച്ച് നാട്ടുകാര്‍

സില്‍വര്‍ ലൈന്‍: വിശദീകരണത്തിനെത്തിയ മാവേലിക്കര എംഎല്‍എയെ കണ്ടംവഴി ഓടിച്ച് നാട്ടുകാര്‍

ആലപ്പുഴ: സില്‍വര്‍ ലൈന്‍ സംബന്ധിച്ച് വിശദീകരണത്തിനെത്തിയ മാവേലിക്കര എംഎല്‍എ എം.എസ് അരുണ്‍കുമാറിനു നേരെ നാട്ടുകാരുടെ പ്രതിഷേധം. പദ്ധതിയെ കുറിച്ച് വീടുകയറി വിശദീകരണം നടത്തുന്നതിനിടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. മാവേലിക്കര പടനിലത്തുവെച്ചായിരുന്നു സംഭവം.

കെ റെയില്‍ വിശദീകരണത്തിന്റെ ഭാഗമായി സി.പി.എം എം.എല്‍.എമാരും നേതാക്കളും വീടുകള്‍ കയറി ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കുന്നുണ്ട്. അത്തരമൊരു വിശദീകരണത്തിന്റെ ഭാഗമായി പടനിലത്ത് എത്തിയപ്പോഴാണ് അരുണ്‍കുമാറിനെതിരെ വീട്ടുകാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

സ്ത്രീകള്‍ അടക്കമുള്ളവരാണ് വീടും സ്ഥലവും മറ്റും നഷ്ടപ്പെടുന്നതിലുള്ള പ്രതിഷേധം ഉന്നയിച്ചത്. പ്രതിഷേധത്തിന് പിന്നാലെ അരുണ്‍കുമാര്‍ വീട്ടില്‍ നിന്നും സ്ഥലം വിടുകയായിരുന്നു. അഭിപ്രായം അറിയിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെന്നായിരുന്നു സംഭവത്തെക്കുറിച്ച് എം.എല്‍.എയുടെ ഓഫീസില്‍ നിന്നും ലഭിച്ച വിശദീകരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.