ചങ്ങനാശേരി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ ഊഷ്മള സ്വീകരണം. പൂച്ചെണ്ട് നല്‍കി ആര്‍ച്ച് ബിഷപ്‌സ് ഹൗസിലേക്ക് സ്വീകരിച്ച മാര്‍ ജോസഫ് പെരുന്തോട്ടം ഗവര്‍ണര്‍ക്ക് ഏലയ്ക്കാ മാലയും സമ്മാനിച്ചു.
മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലി നിറവിലുള്ള ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനെ ഗവര്‍ണര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തന്റെ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി ആരിഫ് മുഹമ്മദ് ഖാന്‍ അരമന വളപ്പില്‍ വൃക്ഷത്തൈ നട്ടു.
അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, മോണ്‍. തോമസ് പാടിയത്ത്, പ്രൊക്യുറേറ്റര്‍ ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍, ചാന്‍സിലര്‍ റവ. ഡോ. ഐസക് ആലഞ്ചേരി എന്നിവരും സന്നിഹിതരായിരുന്നു. ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ ഒരുക്കിയ ഉച്ച ഭക്ഷണത്തിലും പങ്കുചേര്‍ന്ന ശേഷമാണ് ഗവര്‍ണര്‍ മടങ്ങിയത്.