കോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് സതീശന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ചങ്ങനാശേരി ടൗണില്‍ തൊഴിലാളികളുടെ പ്രതിഷേധം. സംസ്ഥാന ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
മാര്‍ക്കറ്റുകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഒരു മണിക്കൂറോളം പണിമുടക്കി പ്രതിഷേധ പ്രകടനം നടത്തിയത്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ ഭാഗമല്ലെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് ഇനി പ്രവര്‍ത്തിക്കേണ്ടതെന്ന് തൊഴിലാളികള്‍ ചോദിച്ചു. പ്രസ്താവന പിന്‍വലിച്ച് വി.ഡി. സതീശന്‍ മാപ്പ് പറയണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
ഇന്ന് ജില്ലയില്‍ പാര്‍ട്ടി പരിപാടിക്കായി സതീശനെത്തുമ്പോള്‍ തൊഴിലാളികള്‍ പ്രതിഷേധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തെ പൊതു പണിമുടക്കില്‍ സിപിഎം പോഷക സംഘടനയായ സിഐടിയുവിനൊപ്പം ഐഎന്‍ടിയുസി പങ്കെടുത്തതാണ് സതീശനെ പ്രകോപിപ്പിച്ചത്.