'കെ.റെയില്‍ വേണ്ട കേരളം മതി'; പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'കെ.റെയില്‍ വേണ്ട കേരളം മതി'; പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പാലക്കാട്: കെ.റെയില്‍ പദ്ധതിക്കെതിരെ പാലക്കാട് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആര്‍.ഡി.ഒ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചത്.

'കെ.റെയില്‍ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യവുമായിട്ടാണ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതീകാത്മകമായി സര്‍വേ കുറ്റികളുമായി പ്രകടനമായിട്ടാണ് ആര്‍.ഡി.ഒ ഓഫീസിലേക്ക് എത്തിയ പ്രവര്‍ത്തകരെ പോലീസ് ഗേറ്റിനു മുന്നില്‍ തടഞ്ഞു. ഗേറ്റ് കടന്ന് ഉള്ളില്‍ കല്ല് സ്ഥാപിക്കാനായിരുന്നു പ്രവര്‍ത്തകരുടെ പദ്ധതി.

എന്നാൽ പ്രതിഷേധത്തെ കുറിച്ച്‌ നേരത്തെ അറിഞ്ഞ് കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരുന്നതിനാല്‍ അത് തടയാന്‍ പോലീസിന് കഴിഞ്ഞു. കുറ്റികളില്‍ ഒന്ന് പ്രവര്‍ത്തകര്‍ ഗേറ്റിനുള്ളിലേക്ക് എറിഞ്ഞു. ഗേറ്റിനു പുറത്തുനിന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.