തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തില്‍ അതൃപ്തി അറിയിച്ച് കേരളാ കോണ്‍ഗ്രസ് എം. മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്ന് കേരള കോണ്‍ഗ്രസ് അധ്യക്ഷന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇന്നുമുതല്‍ പുതിയ മദ്യനയം നിലവില്‍ വന്ന സാഹചര്യത്തിലാണ് ജോസ് കെ മാണി നിലപാട് വ്യക്താമാക്കിയത്.
കെ റെയില്‍ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തില്‍ എടുത്തു മാത്രമേ മുന്നോട്ടു പോകുകയുള്ളൂ. ചിലയിടങ്ങളില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായിരിക്കുകയാണ്. മദ്യശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഔട്ട്ലെറ്റുകള്‍ തുറക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം. പൂട്ടിയ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും.
170 വില്‍പ്പനശാലകള്‍ കൂടി തുറക്കണമെന്ന ആവശ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ മുന്നോട്ട് വച്ചത്. പുതിയ യൂണിറ്റുകള്‍ ആരംഭിച്ച് ഉല്‍പാദനം വര്‍ധിപ്പിക്കും. കള്ള് ചെത്ത് വ്യവസായ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കാത്ത സാഹചര്യത്തില്‍ നിലവിലെ ലൈസന്‍സികള്‍ക്ക് ഷാപ്പ് നടത്താനുള്ള അനുമതിയും നല്‍കും.