സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 454 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 418 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 454 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 418 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അടുത്തിടെ സ്ഥിരീകരിച്ച മൂന്ന് മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 76 മരണങ്ങളുമുള്‍പ്പെടെ ആകെ 79 മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,992 ആയി.

എറണാകുളം 95, തിരുവനന്തപുരം 81, കോട്ടയം 44, തൃശൂര്‍ 34, കോഴിക്കോട് 32, പത്തനംതിട്ട 29, ആലപ്പുഴ 22, കൊല്ലം 18, ഇടുക്കി 15, മലപ്പുറം 15, കണ്ണൂര്‍ 13, പാലക്കാട് 10, വയനാട് 8, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 454 പേര്‍ രോഗമുക്തി നേടി. ഇതോടെ 3051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.