തിരുവനനന്തപുരം: ഐഎന്‍ടിയുസിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലും തമ്മിലുള്ള പോരിന് അയവില്ല. സതീശനെതിരേ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഐഎന്‍ടിയുസി. ഇന്നലെ ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം.
സതീശന്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ചങ്ങനാശേരിയില്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നല്‍കാനുള്ള നീക്കം. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന നിലപാട് സതീശന്‍ ആവര്‍ത്തിച്ചതാണ് ഐഎന്‍ടിയുസിയെ പ്രകോപിപ്പിച്ചത്.
ഇക്കാലമത്രയും ഐഎന്‍ടിയുസി കോണ്‍ഗ്രസിനൊപ്പമാണ്. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഐഎന്‍ടിയുസി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി.പി. തോമസ് വ്യക്തമാക്കിയിരുന്നു. ചങ്ങനാശേരിയിലെ പ്രകടനത്തിന് പിന്നില്‍ കുത്തിത്തിരുപ്പ് സംഘമാണെന്നായിരുന്നു സതീശന്റെ നിലപാട്. ഇവര്‍ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.