മദ്യ നയത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം

മദ്യ നയത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം. കുടുംബ സമാധാനം തകർക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് മഹിളാ കോൺഗ്രസ് ചൂണ്ടിക്കാട്ടി.

കുടുംബ സമാധാനത്തെക്കാൾ വലുതല്ല മദ്യ വരുമാനമെന്ന് അവർ പറഞ്ഞു. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെ.ബി മേത്തറുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത് . ജെബി മേത്തർ ഉൾപ്പെടെയുള്ള പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടി കയറാനുള്ള ശ്രമവും നടന്നു. പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

മദ്യനയം സംസ്ഥാന സർക്കാർ പിൻവലിക്കണം. കുടുംബത്തിന്റെ സമാധാന നില തകർക്കരുത് എന്നീ ആവശ്യങ്ങളാണ് മഹിള കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. രക്ത സാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രതിഷേധ റാലി സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിയപ്പോൾ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.