ദുബായ്: എമിറേറ്റിലെ ടാക്സി നമ്പർപ്ലേറ്റ് ഉടമകള്‍ക്ക് ബോണസ് വാഗ്ദാനം ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 12,825,000 ദിർഹമാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. നിലവിലെ കുടിശ്ശിക കൂടാതെയാണ് ബോണസ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രഖ്യാപനത്തിന് പിന്നാലെ 2565 ടാക്സി നമ്പർ പ്ലേറ്റ് ഉടമകള്‍ക്ക് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ബോണസ് വിതരണത്തിനുളള നടപടിക്രമങ്ങള്‍ ആരംഭിക്കും.