തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വർധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് എട്ട് രൂപ 71 പൈസയും ഡീസലിന് എട്ട് രൂപ 39 പൈസയുമാണ് വര്‍ധിപ്പിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 115 രൂപ 10 പൈസയും ഡീസലിന് 101 രൂപ 83 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 113.02 രൂപയും ഡീസലിന് 99 രൂപ 98 പൈസയുമാണ് ഇന്നത്തെ വില.
കോഴിക്കോട് പെട്രോളിന് 113 രൂപ 19 പൈസയും ഡീസലിന് 100 രൂപ 16 പൈസയുമാണ് വില.