ക്രൈസ്റ്റ്ചര്‍ച്ച്: വനിത ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ന്. ഏഴാം കിരീടം ലക്ഷ്യമിടുന്ന ആസ്ട്രേലിയയും നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടുമാണ് നേർക്ക് നേർ കൊമ്പുകോര്‍ക്കുന്നത്.
എല്ലാ കളികളും ജയിച്ചാണ് ഓസീസ് ഫൈനലിലെത്തിയതെങ്കില്‍ ആദ്യ മൂന്നു മത്സരങ്ങളും തോറ്റശേഷം തകര്‍പ്പന്‍ തിരിച്ചുവരവുമായാണ് ഇംഗ്ലണ്ട് മുന്നേറിയത്.
1988ന് ശേഷം ആദ്യമാണ് ഇരുടീമുകളും ലോകകപ്പ് ഫൈനലിൽ മുഖാമുഖം വരുന്നത്. ഓസീസ് നിരയിൽ സൂപ്പർ താരം എലീസ് പെറി മടങ്ങിയെത്തി. മറുവശത്ത് ഇംഗ്ലണ്ട് ടീമിൽ മാറ്റമില്ല.