കെ റെയില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ സമയം വേണം; സര്‍ക്കാരിന് കത്ത് നല്‍കി ഏജന്‍സി

കെ റെയില്‍ സര്‍വേ പൂര്‍ത്തിയാക്കാന്‍ സമയം വേണം; സര്‍ക്കാരിന് കത്ത് നല്‍കി ഏജന്‍സി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നേരത്തെ ഉദ്ദേശിച്ചിരുന്ന സമയത്ത് തീരില്ലെന്ന് സര്‍വേ ഏജന്‍സി. കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഏജന്‍സി കത്ത് നല്‍കി. ജനങ്ങള്‍ വലിയ തോതില്‍ എതിര്‍പ്പുമായി വന്നതോടെ പലയിടത്തും സര്‍വേ നിര്‍ത്തി വയ്‌ക്കേണ്ടി വന്നിരുന്നു. ഇതും കാലതാമസത്തിന് കാരണമായി.

കേരളാ വൊളന്ററി ഹെല്‍ത്ത് സര്‍വീസ് ആണ് സര്‍വേ നടത്തുന്നത്. മെയ് പകുതിയോടെ സര്‍വേ പൂര്‍ത്തിയാക്കാമെന്നും ഏജന്‍സി സര്‍ക്കാരിനെ അറിയിച്ചു. കെ റെയില്‍ അധികൃതര്‍ക്കും റവന്യു അധികാരികള്‍ക്കും സംയുക്തമായി സര്‍വേ കല്ലിടാന്‍ സാധിക്കുന്നില്ല. അതുകൊണ്ടു തന്നെ സാമൂഹികാഘാത പഠനം ഏപ്രില്‍ ആദ്യവാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നാണ് ഏജന്‍സി അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കാസര്‍കോഡ്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലാണ് കേരളാ വൊളന്ററി ഹെല്‍ത്ത് സര്‍വീസ് സാമൂഹികാഘാത പഠനം നടത്തുന്നത്. ഇതില്‍ തിരുവനന്തപുരം, കാസര്‍കോഡ്, കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ ഏപ്രില്‍ ആദ്യം തന്നെ സര്‍വേ പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ പ്രതിഷേധം കാരണം ഇത് സാധ്യമായിരുന്നില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.