കോട്ടയം: കാനഡയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു. ശില്‍പ ബാബു (44) ആണ് മരിച്ചത്. കാനഡയിലെ സൈത്ത് സെറിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പരിക്കേറ്റ ശില്‍പ്പ ചികിത്സയിലായിരുന്നു. സംഗീതം പഠിക്കാന്‍ പോയ മക്കളെ തിരികെ കൊണ്ടുവരാന്‍ പോകുന്നതിനിടെ ശില്‍പ്പയെ കാര്‍ ഇടിക്കുകയായിരുന്നു.
കാനഡയില്‍ ഡോക്ടറായ കരൂര്‍ മാര്യപ്പുറം സ്വദേശി അനില്‍ ചാക്കോയുടെ ഭാര്യയാണ്. കോട്ടയം ചാഴികാട്ട് ബാബുവിന്റെ മകളാണ് ശില്‍പ്പ. പാലാ ബ്ലൂമൂണ്‍ ഹോട്ടല്‍ ഉടമ ചാക്കോച്ചന്റെ മകനാണ് ഡോ. അനില്‍ ചാക്കോ. മക്കള്‍: നോഹ, നീവ്. സംസ്‌കാരം പിന്നീട്.