തിരുവനന്തരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്ന് താന്‍ വിട്ടു നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിലേക്ക് വി ഡി സതീശനെയും ക്ഷണിച്ചിട്ടുണ്ട്.
കെ റെയില്‍ സമരത്തിനിടെ സര്‍ക്കാരിനോട് ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തിലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ആഘോഷങ്ങള്‍ ഇന്ന് വൈകിട്ട് ആറിന് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പൊലീസ് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷന്‍ ഉദ്ഘാടനവും മുഖ്യമന്ത്രിയാണ് നിര്‍വഹിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ മേയ് 20 വരെ നീളുന്ന പരിപാടികള്‍ സംസ്ഥാനത്താകെ സംഘടിപ്പിച്ചിട്ടുണ്ട്.