കലിഫോര്‍ണിയ: സാക്രമെന്റോയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ വെടിവയ്പ്പില്‍ ഇതുവരെ ആറ് പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. ഒന്‍പതുപേര്‍ക്ക് പരിക്ക്. ആറ് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. പരുക്ക് പറ്റിയവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ ആരോഗ്യ നില സംബന്ധിച്ച യാതൊരു വിവരങ്ങളും നിലവില്‍ ലഭ്യമല്ലെന്ന് സാക്രമെന്റോ പോലീസ് മേധാവി കാത്തി ലെസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വെടിയൊച്ചകള്‍ കേട്ടിരുന്നു.
വെടിവയ്പ്പിന് പിന്നില്‍ ഒന്നിലേറെ പേര്‍ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. സാക്രമെന്റോ പൊലീസ് മേധാവി കാത്തി ലെസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വെടിവയ്പ്പ് നടക്കുമ്പോള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് ലെസ്റ്റര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.