തിരുവനന്തപുരം: ഭൂമി തരം മാറ്റം സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ, കൃഷി മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും നേരിട്ട് വിളിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. തരം മാറ്റലിനായി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് യോഗം.
1.27 ലക്ഷം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. തരം മാറ്റുന്ന ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. കൃത്യമായ കാരണം വ്യക്തമാക്കാതെയാണ് ആര്‍ഡിഒമാര്‍ ഭൂമി തരം മാറ്റാനുള്ള അപേക്ഷകള്‍ തള്ളുന്നതെന്ന പരാതി വ്യാപകമാണ്. ഈ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുന്നത്.
ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ വേഗതയില്ലെന്നും തരം മാറ്റല്‍ അപേക്ഷകള്‍ അകാരണമായി നിരസിക്കപ്പെടുന്നുവെന്നും വിവിധ ഓഫിസുകള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.