കോഴിക്കോടുള്ള സന്നദ്ധ സംഘടന വിദേശ പണം സ്വീകരിച്ച് മുസ്ലീം പള്ളി പണിതു; കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി

കോഴിക്കോടുള്ള സന്നദ്ധ സംഘടന വിദേശ പണം സ്വീകരിച്ച് മുസ്ലീം പള്ളി പണിതു; കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്ത് നിന്ന് പണം സ്വീകരിച്ച് മൂന്ന് മുസ്ലീം പള്ളി പണിത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി. കോഴിക്കോട് പ്രവര്‍ത്തിക്കുന്ന റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനയ്‌ക്കെതിരേ ആണ് അന്വേഷണം നടക്കുന്നത്. ദുരൂഹത നിറഞ്ഞ സാമ്പത്തിക ഇടപാടുകളാണ് ഇവര്‍ നടത്തിയിട്ടുള്ളത്.

ജമ്മു കാഷ്മീരിലെ ബാരാമുള്ള സ്വദേശികളായ രണ്ടു പേരുടെ പേരില്‍ വകമാറ്റി പഞ്ചാബിലെ ഫരീദ് കോട്ടില്‍ മൂന്ന് പള്ളികള്‍ നിര്‍മിച്ചത് 70 കോടി രൂപ മുടക്കിയാണ്. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും 40 മുതല്‍ 70 കിലോമീറ്റര്‍ പരിധിക്കുള്ളിലായിട്ടാണ് ഈ മുസ്ലീം പള്ളികള്‍ സ്ഥിതി ചെയ്യുന്നത്.

സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 2000 ല്‍ സംഘടന രൂപീകരിച്ചത്. പള്ളി നിര്‍മ്മാണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സംഘടനയുടെ ഭാഗമല്ല. പഞ്ചാബില്‍ പ്രവര്‍ത്തനമില്ലാത്ത ഈ സംഘടനയ്ക്ക് വിദേശ സംഭാവന സ്വീകരിക്കാനുള്ള അനുമതി കഴിഞ്ഞ വര്‍ഷം കേന്ദ്രം റദ്ദാക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.