എക്സ്പോ 2020 പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്തതു 3 കോടി 70 ലക്ഷം പേർ

എക്സ്പോ 2020 പൊതുഗതാഗത സംവിധാനത്തില്‍ യാത്ര ചെയ്തതു 3 കോടി 70 ലക്ഷം പേർ

ദുബായ്: എക്സ്പോ 2020 യുടെ ആറുമാസക്കാലം മെട്രോ ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങളില്‍ സഞ്ചരിച്ചത് 7 കോടി 73 ലക്ഷം യാത്രാക്കാരെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 


എക്സ്പോയിലേക്കുണ്ടായിരുന്ന യാത്രാസൗകര്യങ്ങളുടെ 67 ശതമാനം വരുമിത്. ദുബായ് മെട്രോ, പബ്ലിക് ബസുകൾ, ടാക്സികൾ, ഇ-ഹെയിൽ റൈഡുകൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണം 26.3 ദശലക്ഷത്തിലെത്തി. 

എക്‌സ്‌പോ സന്ദർശകരിൽ 37 ശതമാനം പേർക്കും ആർടിഎയുടെ ട്രാൻസിറ്റ് സേവനങ്ങൾ നൽകാനായി. എക്‌സ്‌പോ സമയത്ത് 11 ദശലക്ഷം വാഹനയാത്രികർ ആർടിഎയുടെ പാർക്കിംഗ് സ്‌ലോട്ടുകൾ ഉപയോഗിച്ചെന്നും ആർടിഎയുടെ ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. 


എക്സ്പോ ആരംഭിച്ച 2021 ഒക്ടോബർ ഒന്നുമുതല്‍ 2022 മാർച്ച് 31 വരെ 5.7 ദശലക്ഷം കിലോമീറ്ററോളം 8.2 ദശലക്ഷം യാത്രാക്കാർ സഞ്ചരിച്ചു. പൊതു ബസുകളില്‍ 7.30 ദശലക്ഷം കിലോമീറ്ററുകള്‍ 15.5 ദശലക്ഷം യാത്രാക്കാർ സ‍ഞ്ചരിച്ചു.
ടാക്സി, ഇ ഹെയില്‍, കരീം സർവ്വീസുകളില്‍ 2 കോടി 50 ലക്ഷം പേരാണ് സഞ്ചരിച്ചതെന്നും തായർ പറഞ്ഞു.ആർടിഎ ഉപഭോക്തൃ കേന്ദ്രം 30,000 ലധികം കോളുകള്‍ സ്വീകരിച്ചു. 


ഉപഭോക്തൃ സംതൃപ്തി 92 ശതമാനമാണെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.