കേന്ദ്രം ഇന്ധന വിലകൂട്ടിയിട്ട് സംസ്ഥാനം നികുതി കുറയ്ക്കണമെന്ന് പറഞ്ഞാൽ കുറയ്ക്കില്ലെന്ന് ധനമന്ത്രി

കേന്ദ്രം ഇന്ധന വിലകൂട്ടിയിട്ട് സംസ്ഥാനം  നികുതി കുറയ്ക്കണമെന്ന് പറഞ്ഞാൽ  കുറയ്ക്കില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് വ്യക്തമാക്കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ . കേന്ദ്രം വിലകൂട്ടിയിട്ട് സംസ്ഥാനം കുറയ്ക്കമെന്നാണ് പറയുന്നതെന്നും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന് നല്‍കേണ്ട പണം കേന്ദ്രം തരുന്നില്ല. നികുതി കുറച്ചാല്‍ 17000 കോടിയുടെ കുറവുണ്ടാകും. അതിനാല്‍ ഇപ്പോഴുള്ള വരുമാനം ഒഴിവാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചപ്പോള്‍ കേരളവും കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും സംസ്ഥാനം അത് തള്ളിയിരുന്നു. പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്നാണ് ധനമന്ത്രി അന്ന് പറഞ്ഞിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.