എംബിബിഎസ്: വിദേശത്ത് പഠിച്ചവര്‍ക്കായി ഇനി പ്രത്യേക പരീക്ഷയില്ല; എല്ലാവര്‍ക്കും ഒറ്റപ്പരീക്ഷ

എംബിബിഎസ്: വിദേശത്ത് പഠിച്ചവര്‍ക്കായി ഇനി പ്രത്യേക പരീക്ഷയില്ല; എല്ലാവര്‍ക്കും ഒറ്റപ്പരീക്ഷ

കൊച്ചി: എം.ബി.ബി.എസിന് ഇനി ഒറ്റ പരീക്ഷ. ഇന്ത്യയില്‍ പഠിച്ചവരും വിദേശത്തു പഠിച്ചവരും പ്രാക്ടീസ് ചെയ്യാന്‍ പൊതുയോഗ്യതാ പരീക്ഷ പാസാവണമെന്ന വ്യവസ്ഥ നടപ്പാകുന്ന.

ഇതോടെ വിദേശത്ത് പഠിച്ചവര്‍ക്ക് മാത്രമായി നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് എക്സാമിനേഷന്‍ (എഫ്.എം.ജി.ഇ) ഇല്ലാതാവും. നാഷണല്‍ എക്സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) എന്ന പേരില്‍ നാഷണല്‍ മെഡിക്കല്‍ കമ്മിഷനാണ് (എന്‍.എം.സി) ഇതു നടപ്പാക്കുന്നത്. ഈ റാങ്ക് ലിസ്റ്റില്‍ നിന്നാണ് പി.ജി. പ്രവേശനവും നടത്തുന്നത്.

എം.ബി.ബി.എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യണമെങ്കിലും നെക്സ്റ്റ് പരീക്ഷയുടെ ഒന്നാം ഘട്ടം പാസാവണം. പ്രാക്ടീസ് ചെയ്യണമെങ്കില്‍ രണ്ടു ഘട്ട പരീക്ഷകളും പാസാവണം.

വിദേശത്തു നിന്ന് എം.ബി.ബി.എസ് നേടിയവരില്‍ എഫ്.എം.ജി.ഇ വിജയിക്കുന്നവര്‍ കുറവാണ്. ഏറ്റവുമൊടുവില്‍ 24 ശതമാനമായിരുന്നു വിജയശതമാനം. 2020ല്‍ 14.68ശതമാനവും 2019ല്‍ 23.83 ശതമാനയിരുന്നു വിജയം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.