അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിലെ തിരുവോസ്തി മാലിന്യത്തില്‍ എറിഞ്ഞ സംഭവം: പ്രതി അബുബക്കര്‍ പിടിയില്‍

അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലിലെ തിരുവോസ്തി മാലിന്യത്തില്‍ എറിഞ്ഞ സംഭവം: പ്രതി അബുബക്കര്‍ പിടിയില്‍

കൊച്ചി: അരൂക്കുറ്റി പാദുവാപുരം പള്ളിക്കു കീഴിലുള്ള സെന്റ് ജേക്കബ് ചാപ്പലില്‍ അതിക്രമിച്ചു കയറി സക്രാരി തകര്‍ത്ത് തിരുവോസ്തി മാലിന്യ ചതുപ്പില്‍ എറിഞ്ഞ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. പാണാവള്ളി തുണ്ടത്തിപ്പറമ്പ് അബുബക്കറിനെയാണ് (35) ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മോഷണ ശ്രമമാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ മുന്‍പും ആരാധനാലയങ്ങളിലെ മോഷണത്തിന് പിടിയിലായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. മാര്‍ച്ച് 28 രാത്രിയിലാണ് സംഭവം നടന്നത്. സെന്റ് ജേക്കബ് ചാപ്പലിലെ തിരുവോസ്തി അവഹേളനത്തിനെതിരെ കേരള ക്രൈസ്തവ സമൂഹത്തില്‍ നിന്ന് കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

കൊച്ചി രൂപതയുടെയും വിവിധ പള്ളികളുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. സംഭവത്തിന് പിന്നാലേ പരിഹാര പ്രാര്‍ത്ഥനാ ദിനവും ആചരിക്കപ്പെട്ടിരുന്നു. മോഷ്ടാക്കളുടെ വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാണാവള്ളിയില്‍ നിന്നു പ്രതിയെ പിടികൂടിയതെന്ന് ഡിവൈഎസ്പി ടി.ബി വിജയന്‍ അറിയിച്ചു. പൂച്ചാക്കല്‍ എസ്.ഐ കെ.ജെ.ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.