അബുദാബി: കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശിനിയായ റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. വഴക്കിനിടെ അടിയേറ്റതാണ് റൂബിയുടെ മരണ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദിന്റെ ഭാര്യയായ ഷജനയെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു.
റൂബിയും ഷജനയും അടുത്തിടെ സന്ദര്‍ശകവിസയില്‍ അബുദാബിയില്‍ എത്തിയതാണ്. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദും ഷജനയും കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതരായത്. പിന്നീട് ഭാര്യയെയും മാതാവിനെയും അബുദാബിയിലെത്തിക്കുകയായിരുന്നു.
വീട്ടില്‍ ഭര്‍തൃ മാതാവുമായുള്ള തര്‍ക്കത്തിനിടെയുണ്ടായ കൈയേറ്റമാണ് മരണത്തില്‍ കലാശിച്ചത്. റൂബിയുടെ മരണം സംബന്ധിച്ച് അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.