ഒടുന്ന ബസിന് മുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കി; കണ്ടക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കും

ഒടുന്ന ബസിന് മുകളില്‍ നിന്ന് യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കി; കണ്ടക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കിയേക്കും

തിരുവനന്തപുരം: പാലക്കാട് നെന്മാറ വേല കാണാനെത്തിയവര്‍ ബസിന് മുകളില്‍ ഇരുന്ന് യാത്ര ചെയ്ത സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ യാത്രക്കാരെ ബസിന്റെ മുകളിലിരുത്തി കൊണ്ടുപോയത് ഗുരുതര വീഴ്ചയായി കണ്ടാണു നടപടി.

യാത്രക്കാരെ മുകളില്‍ കയറ്റിയ രണ്ടു ബസുകളുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് പരിഗണനയിലാണ്. ഡ്രൈവര്‍മാര്‍ പാലക്കാട് ആര്‍ടിഒ മുന്‍പാകെ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. അപകടകരമായ ബസ് യാത്രയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ബസിനുള്ളല്‍ തിരക്കായതോടെയാണ് ഒരു പറ്റം യാത്രക്കാര്‍ ബസിനു മുകളില്‍ സീറ്റ് തേടിയെത്തിയത്. കണ്ടക്ടറും ഇവര്‍ക്ക് പിന്നാലെ കയറി എല്ലാര്‍ക്കും ടിക്കറ്റ് ഉറപ്പാക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. കണ്ടക്ടര്‍ മുകളില്‍ നിന്ന് ടിക്കറ്റ് നല്‍കുന്നതും ഇതിനിടെ ബസ് പതുക്കെ മുന്നോട്ടു നീങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.