കുവൈറ്റ് സിറ്റി: ഇടുക്കി അസോസിയേഷൻ ഓഫ് കുവൈറ്റ് വാർഷിക പൊതുയോഗവും, ഫാമിലി പിക്നിക്കും വഫ്രയിലെ ലേക്കു് റിസോർട്ടിൽ വച്ച് സംയുക്തമായി നടത്തി.
അസോസിയേഷൻ പ്രസിഡൻറ് ജിജി മാത്യു, സെക്രട്ടറി അഡ്വ.ലാൽജി ജോർജ്, ട്രഷറർ അനീഷ് പി,ജനറൽ കൺവീനർ ബിജോ തോമസ്, ഫുഡ്ക്കമ്മറ്റി കൺവീനർ ജോർജി മാത്യു, വൈസ് പ്രസിഡൻ്റ് ടോം എടയോടിയിൽ ജോയിൻ്റ് സെക്രട്ടറി നോമ്പിൻ ചാക്കോ, ജോയിൻ്റ് ട്രഷറർ പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
പ്രവാസ ജീവിതത്തിൽ നിന്നും വിരമിച്ച് നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ്റെ മുൻ പ്രസിഡൻ്റും, ജനറൽ സെക്രട്ടറിയുമായിരുന്ന സുനിൽ കുമാർ, മുൻ ട്രഷററും ഓഡിറ്ററുമായിരുന്ന സ്മിജോ കെ ഫ്രാൻസീസ്, സാൽമിയ മുൻ ഏരിയാ കൺവീനർ അനീഷ് കാപ്പിൽ, അംഗങ്ങളായ ടോം ആൻറണി, ബിനോയി തോമസ്, അഖില സിജോ എന്നിവർക്ക് കുടുംബാഗങ്ങളോടൊപ്പം യാത്രയയപ്പ് നൽകുകയും, മൊമെൻ്റോ നൽകി ആദരിക്കുകയും ചെയ്തു.



അസ്സോസിയേഷൻ്റെ പുതിയ ഭാരവാഹികളായി സോജൻ മാത്യൂ (പ്രസിഡൻ്റ്) ബാബു ചാക്കോ (വൈസ് പ്രസിഡൻ്റ്) ബിജോ തോമസ് (സെക്രട്ടറി) അലൻ സെബാസ്റ്റ്യൻ (ജോയിൻ്റ് സെക്രട്ടറി) ജിൻ്റോ ജോയി (ട്രഷറർ) ജോസ് പി. ജെ (ജോയിൻ ട്രഷറർ) ജിജി മാത്യു ( അഡ്വൈസറി ബോർഡ് ചെയർമാൻ) അനീറ്റ് സിബി (വിമൺസ് ഫോറം ചെയർമാൻ) എന്നിവരെയും, കമ്മറ്റി അംഗങ്ങളെയും, അഡ്വൈസറി ബോർഡ് അംഗങ്ങളെയും, തെരെഞ്ഞെടുത്തു.
ഇലക്ഷൻ കമ്മീഷണർ ബാബു അഗസ്റ്റിൻ പാറായാനി, അസിസ്റ്റൻ്റ് ഇലക്ഷൻ കമ്മീഷണർ ജയ്സൺ കാളിയാനി എന്നിവർ തെരെഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചു.