മലപ്പുറം:മതിയായ രേഖകളില്ലാതെ കാറിന്റെ രഹസ്യ അറയില്‍ കടത്തിയ 1.45 കോടി രൂപയുമായി രണ്ടുപേര്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ തൊടിയൂര്‍ തഴവ കൊല്ല വീട്ടില്‍ അനീഷ് (41), പുതിയകാവ് തട്ടാരത്ത് തെക്കെതില്‍ ഷാജുദ്ദീന്‍ (43) എന്നിവരാണ് പിടിയിലായത്.
എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ താഴെക്കോട് പൂളമില്‍പടിയില്‍ നടത്തിയ വാഹനപരിശോധനയിലാണ് പണം പിടിച്ചെടുത്തത്. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ പണവും വാഹനവും കസ്റ്റഡിയിലെടുത്തു.കാറിന്റെ സീറ്റിന്റെ അടിഭാഗത്ത് രഹസ്യ അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചത്.
പോലീസുകാരായ മുഹമ്മദ് കബീര്‍, കെ സി ജോസഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത പണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍ അറിയിച്ചു.