രാജിയില്ലെന്ന് ഗോതാബയ; ശ്രീലങ്കയില്‍ പ്രതിഷേധം തുടരുന്നു

 രാജിയില്ലെന്ന് ഗോതാബയ; ശ്രീലങ്കയില്‍ പ്രതിഷേധം തുടരുന്നു

കൊളംബോ: പ്രസിഡന്റിന്റെ രാജിയില്ലെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ വിപണിയില്‍ ശ്രീലങ്കന്‍ ഓഹരികളുടെ മൂല്യം വീണ്ടും ഇടിഞ്ഞു. മന്ത്രിമാരുടെയും നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ടവരുടെയും രാജി രാജ്യത്ത് നയപരമായ അനിശ്ചതത്വമുണ്ടാക്കുകയും സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്ന് ക്രെഡിറ്റ് റേറ്റിങ് കമ്പനിയായ മൂഡീസ് പറഞ്ഞു.

ഒരു കാരണവശാലും പ്രസിഡന്റ് ഗോതാബയ രാജപക്‌സെ രാജിവെക്കില്ലെന്നും ഇപ്പോഴത്തെ പ്രതിസന്ധി നേരിടുമെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് ജോണ്‍സ്റ്റണ്‍ ഫെര്‍ണാണ്ടോ ബുധനാഴ്ച പാര്‍ലമെന്റില്‍ വ്യക്തമാക്കി. ഗോതാബയയുടെ രാജിയാവശ്യപ്പെട്ട് രാജ്യമെമ്പാടും തെരുവു പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് പ്രസ്താവന.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.