സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രണ്ടാം ദിനം: കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച ഇന്ന്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രണ്ടാം ദിനം: കരട് രാഷ്ട്രീയ പ്രമേയത്തില്‍ ചര്‍ച്ച ഇന്ന്

കണ്ണൂര്‍: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് രണ്ടാം ദിനം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. കരട് പ്രമേയത്തില്‍ റഷ്യക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് യെച്ചൂരി ഉന്നയിച്ചത്.

കേരളത്തില്‍ നിന്ന് മൂന്നുപേരാണ് ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ചര്‍ച്ച പൂര്‍ത്തിയായ ശേഷം രാഷ്ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരം നല്‍കും. അതേസമയം കരട് രാഷ്ട്രീയ പ്രമേയ അവതരണത്തില്‍ റഷ്യക്കെതിരെ കടുത്ത വിമര്‍ശനമാണ് സീതാറാം യെച്ചൂരി ഉന്നയിച്ചത്. ഇന്നലെ മൂന്ന് മണിക്കൂര്‍ നീണ്ട കരട് പ്രമേയമാണ് സീതാറാം യെച്ചൂരി അവതരിപ്പിച്ചത്.

ശ്രീലങ്ക നേരിടുന്നത് ആഗോളവത്കരണ പാതയുടെ പ്രതിസന്ധിയാണെന്ന് കരട് രാഷ്ട്രീയ പ്രമേയത്തില്‍ യെച്ചൂരി പറഞ്ഞു. പുടിന്റേത് സങ്കുചിത ദേശീയ ചിന്താഗതിയാണെന്നും, അക്രമം കൊണ്ട് കീഴ്പ്പെടുത്താനാകുമെന്നത് ശരിയായ ചിന്തയല്ലെന്നും കരട് പ്രമേയത്തില്‍ യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.