നീറ്റ് പരീക്ഷ ജൂലൈ 17ന്; മെയ് ആറ് വരെ അപേക്ഷ സമര്‍പ്പിക്കാം

നീറ്റ് പരീക്ഷ ജൂലൈ 17ന്; മെയ് ആറ് വരെ അപേക്ഷ സമര്‍പ്പിക്കാം

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശന പരീക്ഷ നീറ്റ് ജൂലൈ 17ന് നടത്തും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് നീറ്റ് പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചത്. പരീക്ഷക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

മെയ് ആറ് ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ അപേക്ഷാ ഫോമില്‍ നല്‍കിയിരിക്കുന്ന ഇ-മെയില്‍ വിലാസവും മൊബൈല്‍ നമ്പറും സ്വന്തം അല്ലെങ്കില്‍ മാതാപിതാക്കളുടേത് ആയിരിക്കണം എന്ന് ഉദ്യോഗാര്‍ഥികള്‍ ഉറപ്പാക്കണം. എല്ലാ വിവരങ്ങളും ആശയവിനിമയങ്ങളും ഇതിലേക്കായിരിക്കും നല്‍കുക എന്നും എന്‍ടിഎ വ്യക്തമാക്കി.

ഇമെയില്‍, എസ് എം എസ് വഴി മാത്രമായിരിക്കും അറിയിപ്പുകള്‍ നല്‍കുക. ഇത് ആദ്യമായാണ് ഉയര്‍ന്ന പ്രായപരിധി എടുത്തു കളഞ്ഞതിന് ശേഷം നീറ്റ് യുജി നടത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.