കേരള സിലബസില്‍ മോഡറേഷന്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കേരള സിലബസില്‍ മോഡറേഷന്‍ അവസാനിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കേരള സിലബസില്‍ മോഡറേഷന്‍ അവസാനിപ്പിക്കാന്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവായി. ഇതോടൊപ്പം ഗ്രേസ് മാര്‍ക്ക് പ്രത്യേകം രേഖപ്പെടുത്താനും കോടതി ഉത്തരവില്‍ പറയുന്നു.

കേരള സിബിഎസ്‌സി സ്‌കൂള്‍ മാനേജ്‌മെന്റും ഏതാനും വിദ്യാര്‍ത്ഥികളുമാണ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
കേരള സിലബസില്‍ 10,12 ക്ലാസ് പൊതു പരീക്ഷയിലാണ് മോഡറേഷന്‍ പൂര്‍ണമായി ഒഴിവാക്കുന്നത്.

കൂടാതെ ഗ്രേസ് മാര്‍ക്ക് തിയറി മാര്‍ക്കിനോടൊപ്പം ചേര്‍ക്കുന്ന രീതി മാറ്റി ഗ്രേസ് മാര്‍ക്ക് പ്രത്യേകമായി രേഖപ്പെടുത്താനും ഉത്തരവായി. 90 ശതമാനത്തിലധികം മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുകയുമില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.