തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ദുരന്ത നിയമപ്രകാരമുള്ള നടപടികളാണ് പിന്‍വലിച്ചത്. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി.
കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം ഉത്തരവിറക്കിയത്. അതേസമയം മാസ്‌ക് ഉപയോഗവും ശുചിത്വവും തുടരാന്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
കോവിഡ് നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള കേസും ഉണ്ടാവില്ല. രണ്ട് വര്‍ഷം മുന്‍പാണ് കോവിഡ് രൂക്ഷമായപ്പോള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.