തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ 213 സേവനങ്ങള്‍ ഓണ്‍െലെന്‍ ആക്കും. ഇതോടെ ഇനി അപേക്ഷകളും പരാതികളും സ്വന്തം കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് എവിടെയിരുന്നും ഏതു സമയത്തും നല്‍കാം. ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേണന്‍സ് മാനേജ്മെന്റ് സിസ്റ്റം (ഐ.എല്‍.ജി.എം.എസ്.) വഴിയാണ് സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നത്.
കുടുംബശ്രീ ഹെല്‍പ് ഡെസ്‌കിന്റെ സഹായവും തേടാം. ഇതോടെ ഗ്രാമപ്പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കടലാസു രഹിതമാകും. ഈ സംവിധാനങ്ങള്‍ ഉപയോഗിക്കാനാവാത്തവര്‍ക്ക് നേരിട്ടും അപേക്ഷിക്കാം.
ഒറ്റ ലോഗിനില്‍ എല്ലാ സോഫ്റ്റ്വേറിലേക്കും പോകാവുന്ന വിധത്തിലാണ് ഐ.എല്‍.ജി.എം.എസ് ക്രമീകരണം. അപേക്ഷാ ഫീസും കോര്‍ട്ട്ഫീ സ്റ്റാമ്പിന്റെ വിലയും ഓണ്‍ലൈനായി നല്‍കണം. കൈപ്പറ്റ് രസീത്, അപേക്ഷകളില്‍ സ്വീകരിക്കുന്ന നടപടി തുടങ്ങിയവ ഓണ്‍ലൈനില്‍ അറിയാം. മെയിലിലും അപേക്ഷകന്റെ യൂസര്‍ ലോഗിനിലും അക്ഷയ, ഫ്രണ്ട് ഓഫീസ് വഴിയും സേവനങ്ങളും സാക്ഷ്യപത്രങ്ങളും കിട്ടും.