കൊച്ചി: തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍ കൊച്ചി കോര്‍പ്പറേഷനിലെ 30-ാം ഡിവിഷന്‍ കൗണ്‍സിലര്‍ ടിബിന്‍ ദേവസി ആണ് പിടിയിലായത്. വ്യാപാരിയെ ആക്രമിച്ചു പണം തട്ടി എന്ന കേസിലാണ് അറസ്റ്റ്. കേസില്‍ ഇയാളെ കൂടാതെ രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്.
കടവന്ത്രയില്‍ ബിസിനസ് നടത്തുന്ന കാസര്‍ഗോഡ് സ്വദേശി ആണ് ടിബിനെതിരെ പരാതി നല്‍കിയത്. വസ്ത്ര വ്യാപാരിയായ ഇയാളെ ബന്ദിയാക്കി പണം തട്ടിയെന്നാണ് പരാതി. അന്വേഷണത്തില്‍ രണ്ടു ലക്ഷം രൂപ പ്രതികള്‍ ഭീഷണിപ്പെടുത്തി അക്കൗണ്ടില്‍ വാങ്ങി എന്ന് പോലീസ് കണ്ടെത്തി.
ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. രാത്രി പരാതിക്കാരന്റെ എളമക്കരയിലെ വീട്ടിലെത്തി ടിബിനും സംഘവും പണം ആവശ്യപ്പെടുകയായിരുന്നു. നിര്‍ബന്ധിച്ച് രണ്ടു ലക്ഷം അക്കൗണ്ടിലേക്ക് പ്രതികള്‍ വാങ്ങുകയായിരുന്നു. കൂടാതെ ഇരുപത് ലക്ഷം രൂപ നല്‍കാമെന്ന് എഴുതി ഒരു പേപ്പറില്‍ ഒപ്പിടിച്ചുവെന്നും പരാതിയില്‍ പറയുന്നു.