ഖിസൈസ് വ്യവസായ മേഖലയിലെ തീപിടുത്തം നിയന്ത്രണ വിധേയമായി

ഖിസൈസ് വ്യവസായ മേഖലയിലെ തീപിടുത്തം നിയന്ത്രണ വിധേയമായി

ദുബായ്: അല്‍ ഖിസൈസ് വ്യവസായ മേഖല ഒന്നിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി. വെളളിയാഴ്ച രാവിലെയാണ് മേഖലയിലെ പാർക്കിംഗ് ലോട്ടില്‍ തീപിടുത്തമുണ്ടായത്. നിരവധി കാറുകള്‍ കത്തിനശിച്ചതായി ദുബായ് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി. രാവിലെ 10.07 ഓടെയാണ് തീപിടുത്തമുണ്ടായതായി വിവരം ലഭിക്കുന്നത്.

അല്‍ ഖിസൈസ് ഡിഫന്‍സ് സ്റ്റേഷനില്‍ നിന്നുളള സംഘം അഞ്ച് മിനിറ്റുകൊണ്ട് സംഭവസ്ഥലത്തെത്തി. മറ്റൊരു സംഘം റഷീദിയ സ്റ്റേഷനില്‍ നിന്നും എത്തി. 21 മിനിറ്റിനുളളില്‍ തീ നിയന്ത്രണവിധേയമായി.

മേഖല തണുപ്പിക്കുന്നതടക്കമുളള നടപടികള്‍ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്നും അധികൃതർ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.